ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്ബതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ ശല്യപ്പെടുത്തിയ ആരാധകരോട് നയന്‍താര ദേഷ്യപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര ക്ഷേത്രം സന്ദര്‍ശിച്ചത്.
താരത്തെ കാണാനായി നിരവധി ആരാധകര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ സ്വസ്ഥമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക് കഴിഞ്ഞില്ല. അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്‍താരയുടെ തോളില്‍ പിടിക്കുകയായിരുന്നു. അവരുടെ കൈ തട്ടി മാറ്റുന്നതും ദേഷ്യത്തോടെ സംസാരിക്കുന്നതിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തുടര്‍ന്ന്, റെയില്‍വേ സ്റ്റേഷനിലേക്ക് പോയി ട്രെയിന്‍ കയറിയ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തി. തന്നെ പിന്തുടരുന്നത് കണ്ട് നയന്‍താര വീണ്ടും ദേഷ്യപ്പെട്ടു. വീഡിയോ പകര്‍ത്തിയ ഒരാളോട് ഫോട്ടോ എടുത്താല്‍ താന്‍ സെല്‍ഫോണ്‍ പൊട്ടിക്കുമെന്നും നയന്‍താര മുന്നറിയിപ്പ് നല്‍കി.