മുവി ഡെസ്ക്ക് : തെന്നിന്ത്യന്‍ താരറാണി നയന്‍താരയെ വാനോളം പുകഴ്ത്തി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ. സ്വകാര്യത സൂക്ഷിക്കുന്നതില്‍ നയൻതാര കാണിക്കുന്ന സൂക്ഷമ്ത അനുകരണനീയമാണ്. നയന്‍താര സിനിമയില്‍ നേടിയെടുത്ത വിജയവും അത്ഭുതകരമാണെന്നാണ് ഇവര്‍ പറയുന്നത്. ഞാനവരേക്കാള്‍ മുതിര്‍ന്ന നടിയായിട്ട് പോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്. നായികമാര്‍ക്ക് പ്രാധാന്യമില്ലാത്ത സിനിമാ രംഗത്ത് നയന്‍താരയെ പോലൊരാള്‍ ഈ സ്ഥാനത്തേക്ക് വന്നെങ്കില്‍ അത് വലിയ കഴിവാണ്. അതിന് വേണ്ടി അവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ശരണ്യ പൊന്‍വണ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.
നയന്‍താരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണെന്നാണ് ശരണ്യ പറയുന്നത്. ഒരു നടിയെന്ന ഭാവമൊന്നും അവര്‍ക്കില്ല. അവള് വളരെ സിംപിളാണ്. ആളുകളെ നന്നായി മനസ്സിലാക്കും. അവള് ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കില്‍ അയാള്‍ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങള്‍ മനസ്സിലാക്കണം. കാരണം നയന്‍താര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാന്‍ അവള്‍ക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാന്‍ അവര്‍ക്കറിയില്ല. ഞാന്‍ മാറി നിന്നേക്കാം എന്നാണ് പറയുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എനിക്ക് അത് അത്ഭുതമായിരുന്നു. അവരുടെ സ്ഥാനം വെച്ച് അവര്‍ക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവര്‍ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്. ഇത്തരത്തിലുള്ള ആള്‍ക്കാരെ അവള് മാറ്റി നിര്‍ത്തും. അങ്ങനെ മാറ്റി നിര്‍ത്തുന്നത് അഹങ്കാരം കൊണ്ടാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാന്‍ അവര്‍ക്ക് പറ്റാത്തതിലാണ്,ശരണ്യ പൊന്‍വണ്ണന്‍ വിശദീകരിച്ചു.
അതേസമയം, നയന്‍താരയുടെ ഈ സ്വഭാവം തനിക്ക് വളരെ ഇഷ്ടമാണെന്നും തന്റെ മകളെ പോലെയാണ് നടിയെ താന്‍ കാണുന്നതെന്നും ശരണ്യ പറയുന്നുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന ചിത്രത്തില്‍ നയന്താരയ്ക്കൊപ്പം ശരണ്യ പൊന്‍വണ്ണനും പ്രധാന വേഷത്തിലെത്തിയിരുന്നു.