നടി നിത്യ മേനോൻ വിവാഹിതയാകുന്നു; വരൻ മലയാളത്തിലെ പ്രമുഖ നടൻ

കൊച്ചി: തെന്നിന്ത്യന്‍ നടി നിത്യാ മേനോന്‍ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരന്‍.ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.വിവാഹവാര്‍ത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisements

ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം.ഇരുവരും കോമണ്‍ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നിത്യാമേനോന്റ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയര്‍ത്തി ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച്‌ (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നിത്യാമേനോന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്,മലയാളം,തമിഴ്,ഹിന്ദി ഭാകളില്‍ അഭിനയിച്ചിട്ടുണ്ട്.

Hot Topics

Related Articles