മുവി ഡെസ്ക്ക് : യുവനടി നൂറിന്‍ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും വിവാഹിതയായി.ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു.നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തില്‍ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്‍, അഹാന കൃഷ്ണ കുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. നൂറിനുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് അഹാനയും രജീഷയും. 2022 ഡിസംബര്‍ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം സ്വദേശിയായ നൂറിന്‍ ഷെരീഫ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ആണ് ബിഗ് സ്‌ക്രീനില്‍ എത്തിയത്. ഇതിലെ ബാലു വര്‍ഗീസിന്റെ അനുജത്തിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ഒമര്‍ ലുലുവിന്റെ തന്നെ ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ തുടങ്ങിയ ചിത്രങ്ങളിലും നൂറിന്‍ അഭിനയിച്ചു.
2019 ല്‍ പുറത്തെത്തിയ ജൂണ്‍ എന്ന ചിത്രത്തില്‍ അഭിനേതാവായിട്ടാണ് ഫഹിം സഫര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാലിക്, ഗ്യാങ്‌സ് ഓഫ് 18, മധുരം,പതിനെട്ടാം പടി, ത്രിശങ്കു എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മധുരത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ഇദ്ദേഹം.