ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക പറയുന്നു. നിയമങ്ങള്‍ മാറണമെന്നും നടി പറഞ്ഞു.
“ഗ്രീഷ്മയെ ഒക്കെ സ്പോട്ടില്‍ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി അവള് തിരിച്ചുവരാനോ? സ്പോട്ടില്‍ ചെയ്യണം. മൂന്ന് വയസായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ സ്പോട്ടില്‍ കൊല്ലണം. അല്ലാതെ അവരെ ജയിലില്‍ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കില്‍ അവരെ ഒക്കെ ആ സ്പോട്ടില്‍ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം”, എന്നാണ് പ്രിയങ്ക പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീഡീയോ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പ്രിയങ്ക പറഞ്ഞത് നൂറ് ശതമാനവും ശരിയാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.