കൊച്ചി : യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ നിര്‍മാതാവ് വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസിൻ്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറൻ്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഈ അപേക്ഷ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. വെള്ളിയാഴ്ച വരെ വിജയ് ബാബുവിൻ്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. യുവനടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്ത കേസിലും പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.