കൊച്ചി: പേരിൽ നിന്ന് മേനോൻ ഒഴിക്കുന്നുവെന്ന് നടി സംയുക്ത മേനോൻ. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാൽ മതിയെന്നും മേനോൻ എന്ന് ചേർക്കേണ്ടതില്ലെന്നും നടി പറഞ്ഞത്.
എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി. മേനോൻ എന്നത് മുൻപുണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നേരത്തേ ഒഴിവാക്കിയതാണ്- സംയുക്ത കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ച് കാലങ്ങൾക്ക് മുൻപ് തന്നെ മേനോൻ ഒഴിവാക്കിയിരുന്നു. മേനോൻ പേരിൽ നിന്ന് ഒഴിവാക്കിയതിൽ സംയുക്തയെ അവതാരക അഭിനന്ദിച്ചു.
ധനുഷിന്റെ വാത്തിയിൽ ഒരു സ്കൂൾ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17 ന് ചിത്രം പുറത്തിറങ്ങും.
പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കടുവയിലാണ് ഒടുവിൽ റിലീസ് ചെയ്ത സംയുക്തയുടെ മലയാള ചിത്രം. അയ്യപ്പനും കോശിയുടെ തെലുഗ് റീമേക്കായ ഭീംല നായികിൽ സംയുക്ത പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്..