കൊച്ചി: ഒരു കാലത്ത് സിനിമയിലും സീരിയല്‍ രംഗത്തും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. പിന്നീട് അഭിനയത്തില്‍ നിന്ന് താരം ഇടവേളയെടുത്തു. മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ വിവാഹം ചെയ്തത്. നാല്‍പ്പത്തിയേഴാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുമ.
എന്റെ ഭര്‍ത്താവ് ഒരു ആല്‍ക്കഹോളിക്കാണ്. അത് തുറന്നു പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല, ഒരു ചെയിന്‍ സ്‌മോക്കർ കൂടിയാണ് അദ്ദേഹം. എന്റെ മക്കള്‍ രണ്ടു പേരും ചെറുതാണ്. അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്‌മോക്കിങ്, നോ ഡ്രിങ്ക്‌സ്, നോ ഡ്രഗ്‌സ്, നോ ബാഡ് ഫ്രണ്ട്‌സ്. ഈ നാല് കാര്യങ്ങളാണ് മക്കളോട് ഞാൻ സ്ഥിരം പറയാറുള്ളത്”
സുമ ജയറാം അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ആണ്‍കുട്ടികള്‍ ആയതുകൊണ്ട് ഭാവിയില്‍ ഒരു തവണയെങ്കിലും പുക വലിക്കാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ അറിഞ്ഞിരിക്കണം. അതിന് വേണ്ടി ഞാന്‍ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്‌മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും.” സുമ കൂട്ടിച്ചേർത്തു.