മുംബൈ: നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നുമായുളള പ്രണയം അവസാനിപ്പിച്ചുവെന്ന സൂചന നൽകി വിവാദ വ്യവസായി ലളിത് മോദി. ഇൻസ്റ്റഗ്രാമിൽ നിന്ന് സുസ്മിതയ്ക്കൊപ്പമുളള ചിത്രവും ബയോയിൽ നിന്ന് സുസ്മിതയുടെ പേരും ലളിത് നീക്കം ചെയ്തതോടെയാണ് വേർപിരിഞ്ഞുവെന്ന ചർച്ചകൾ സജീവമായത്. രണ്ട് മാസങ്ജൾക്ക് മുൻപാണ് സുസ്മിതയുമായി താൻ പ്രണയത്തിലാണ് എന്ന് ലളിത് മോദി വെളിപ്പെടുത്തിയത്.
സുസ്മിതയുമൊത്തുളള ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് അഴിമതിക്കേസിൽ രാജ്യം വിട്ട ലളിത് മോദി എന്റെ നല്ല പാതി, പുതിയ തുടക്കം എന്നു കുറിച്ചു. ഞങ്ങൾ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നും ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. വർഷങ്ങൾക്ക്മുമ്ബ് സുസ്മിതയ്ക്കൊപ്പമെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കളളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിനുപിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്.