കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾക്കിടെ നടൻ ദിലീപ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിൽ തുടരും. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.