ആദരവ് – 21 ; വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു

പാമ്പാടി : വെളളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയുടെ ആഭിമുഖ്യത്തിൽ ആദരവ്-21 നടത്തി. ആദരവ്-21 പരിപാടിയുടെ ഭാഗമായി ഈ വർഷം എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മൽസര പരീക്ഷകളിൽ വിജയിച്ചവരെയും, വെള്ളൂർ പി.റ്റി.എം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഏക വിദ്യാർത്ഥിയും, വെള്ളൂരിൻ്റെ അഭിമാനമായി മാറിയ ജയ്മി സാമൂവേലിനെയും പള്ളിയുടെ ആഭിമുഖ്യത്തിൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പളളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിലിൻ്റെ അധ്യക്ഷതയിൽ നടന്ന ആദരവ് – 21 ൻ്റെ ഉൽഘാടനം യാക്കോബായ സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു ജോസ് ചെന്നിക്കര നിർവ്വഹിച്ചു. സമ്മേളനത്തിൽ ഫാ.ജോർജ് ജേക്കബ് കോട്ടപ്പറമ്പിൽ, ഫാ.ഗീവറുഗീസ് കോളശ്ശേരിൽ, പളളി ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ് ,സെക്രട്ടറി പ്രദീപ് തോമസ്, ജോയി സഖറിയാ, ലാലു കുര്യൻ, ഈപ്പൻ ഏബ്രഹാം ,ജിബിൻ.സി.വർഗ്ഗീസ്, വർഗ്ഗീസ് മാണി, സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ എ .ഇ എബ്രഹാം, വനിതാസമാജം സെക്രട്ടറി മറിയാമ്മ ജോസഫ്, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി എമിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles