ആദിപുരുഷ് ‘ട്രിബേക്ക ഫെസ്റ്റിവലില്‍’ പ്രീമിയര്‍ ചെയ്യുന്നു.. ചിത്രം എത്തുക ജൂണ്‍ 13ന്

രാമായണത്തെ ആസ്‍പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ് ആദി പുരുഷ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പുറത്ത് ഇറങ്ങുമ്പോഴും ഓരോ തരത്തിലുള്ള വിവാദങ്ങൾ ഉയർന്നു വരാറുണ്ടെങ്കിലും ഏവരും കാത്തിരുന്ന ഒരു ചിത്രമാണ്. ഇപ്പോഴിതാ ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ ആദിപുരുഷ് പ്രീമിയര്‍ ചെയ്യുമെന്നാണ് പുതിയ വിവരം.

Advertisements

‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ് . ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 250 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ആദിപുരുഷ് കൂടാതെ പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള സലാർ ആണ് പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

Hot Topics

Related Articles