രാമായണത്തിന്റെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് വീണ്ടും വിവാദത്തിൽ . ചിത്രത്തിലെ രാമന്റെ ലുക്ക് മോഷിട്ടിച്ചതാണ് എന്ന ആരോപണമാണ് പുതുതായി ഉയർന്നു വന്നിരിക്കുന്നത്. കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് മോഷണാരോപണം ഉന്നയിച്ചിരിക്കുന്നത്.
തന്റെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ത്താണ് പ്രഭാസിന്റെ രാമൻ രൂപം നിര്‍മ്മിച്ചത് എന്നും ഇക്കാര്യം തന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കാൻ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നും സംഘാർ പറയുന്നു. കണ്‍സെപ്റ്റ് ആര്‍ട്ടിന്റെ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് സംഘാറിന്റെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാന്‍ ഒരു കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റാണ്. രാമായണത്തിലെ പ്രഭു ശ്രീരാമന്റെ പല രൂപങ്ങളും വരച്ച് അതിലൊരു പരിവേക്ഷണവും ഞാൻ നടത്തിയിട്ടുണ്ട്. ആദിപുരുഷിലെ ഒഫീഷ്യല്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ആര്‍ട്ട്‌വര്‍ക്ക് മോഷ്ടിച്ചതാണ്. സമാനമായ എന്റെ മറ്റൊരു ആര്‍ട്ട്‌വര്‍ക്കിനൊപ്പം പൊരുത്തപ്പെടുത്തിയാണ് അവരുടേതെന്ന പേരില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇക്കാര്യം എന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാതിട്ടില്ല. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തൊഴിലിനോട് താത്പര്യമോ സ്‌നേഹമോ ഇല്ല. പകരം വില കുറഞ്ഞ തന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രോജക്ട് നിര്‍മ്മിക്കാനാണ് ഇവർ ശ്രമിക്കുന്നത്…പ്രതീക് സംഘർ പറയുന്നു.
ടീസർ റിലീസ് മുതൽ വിവാദത്തിനിരയായ ചിത്രമാണ് പ്രഭാസ് നായകനായ ‘ആദിപുരുഷ്’. ഭൂരിഭാഗവും വിഎഫ്എക്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചായിരുന്നു ആദ്യ വിവാദം. ഒരു കാല്‍ നിലത്ത് കുത്തി വില്ല് താഴേക്കും അമ്പ് മുകളിലേക്കും പിടിച്ചിരിക്കുന്ന പ്രഭാസിന്റെ ചിത്രം വാനര്‍ സേന സ്റ്റുഡിയോസിന്റെ ലോര്‍ഡ് ശിവ എന്ന ആര്‍ട്ട്‌വര്‍ക്കിനോട് സമാനമണെന്ന് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് സംശയം ഉന്നയിച്ചതായിരുന്നു ഇതിന് മുൻപ് ചിത്രം നേരിട്ട വിവാദം.