അടൂര്‍ ഗോപാലകൃഷ്ണൻ ആരായിരുന്നു എന്നു പോലും അന്ന് അറിയില്ലായിരുന്നു ; ആദ്യ ചിത്രത്തിന്റെ അനുഭവം പങ്ക് വച്ച് നടി അഭിരാമി 

മൂവി ഡെസ്ക്ക് : 1995ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണൻറെ ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം.ശ്രദ്ധ,ഞങ്ങള്‍ സന്തുഷ്ടരാണ്,പത്രം,മില്ലെനിയം സ്റ്റാഴ്സ് തുടങ്ങി ഒരുപിടി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു.

Advertisements

സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് പഠിക്കാനായി താരം അമേരിക്കയിലേക്കു പറന്നത്. പത്തു വര്‍ഷത്തിനുശേഷം ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയെങ്കിലും അമേരിക്കൻ ജീവിതത്തിനിടെ അഭിരാമിക്ക് സിനിമയില്‍ സജീവമാകാൻ സാധിച്ചില്ല.ആ സമയത്താണ് മഴവില്‍ മനോരമയിലെ മെയ്‌ഡ് ഫോര്‍ ഈച്ച്‌ അദര്‍ എന്ന പരിപാടിയുടെ അവതാരകയായത്. ”ഞാൻ വളരെ ആസ്വദിച്ച്‌ ചെയ്ത ഒരു പരിപാടിയായിരുന്നു അത്, അഭിരാമി പറയുന്നു . സത്യത്തില്‍ മറ്റൊരു തലമുറയിലെ കുട്ടികള്‍ക്കിടയിലേക്ക് എത്താൻ ആ പരിപാടി അഭിരാമിയെ സഹായിച്ചു. ഇപ്പോഴിതാ ‘ഗരുഡൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മടങ്ങിവന്നിരിക്കുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള സിനിമ പശ്ചാത്തലം ഇല്ലാതിരുന്ന അഭിരാമി പത്രത്തില്‍ പരസ്യം കണ്ടാണ് തിരുവനന്തപുരത്തെ ‘കഥാപുരുഷ’ന്റെ ഓഡിഷനില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ അഞ്ഞൂറിലധികം കുട്ടികള്‍. അടൂര്‍ ഗോപാലകൃഷ്ണൻ ആരാണെന്നുപോലും തനിക്ക് അപ്പോള്‍ അറിയില്ലായിരുന്നെന്നും ആരും തന്നോട് അപ്പോള്‍ പറഞ്ഞില്ല എന്നും അഭിരാമി പറയുന്നു.അകത്തേക്കു വിളിപ്പിച്ചു. ഒന്നു രണ്ട് സീൻ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. ‘മീശ കിളിക്കാനേയ് കരടി നെയ് പുരട്ടിയ കാര്യം ഞാൻ പറഞ്ഞു കൊടുക്കുമല്ലോ’ എന്ന ഡയലോഗും അഭിരാമിയെക്കൊണ്ട് പറയിപ്പിച്ചു.

അങ്ങനെയാണ് കഥാപുരുഷനില്‍ എത്തുന്നതും മലയാള സിനിമയിലേക്ക് തൻ്റെ ആദ്യ ചുവടുവെപ്പ് വെക്കുന്നതും. ആ ചിത്രത്തില്‍ തൻ്റെ സമപ്രായക്കാരായ വേറെയും കുട്ടികളുണ്ടായിരുന്നതായും കൂടുതല്‍ സമയവും അവിടെ അവരുമൊത്തു കളിയായിരുന്നു അഭിരാമി പറയുന്നു. ഇടയ്ക്ക് ഷോട്ടിനു വിളിക്കുമ്ബോള്‍ ചെന്ന് അഭിനയിക്കും, വീണ്ടും കളിക്കാൻ പോകും. നായകനായി അഭിനയിച്ച വിശ്വനാഥൻ ചേട്ടന്റെ ഒരു സീൻ 26 ടേക്ക് എടുത്തു.

അതുകണ്ട് കുറച്ചു പേടിച്ചു. എന്തിനാണ് ഇത്രയും തവണ ചെയ്യിക്കുന്നത് എന്നു കരുതി. പക്ഷേ, അടൂര്‍ സാറിന് മനസ്സിലുള്ളതു കിട്ടുംവരെ അത് ചെയ്യിപ്പിക്കും. വര്‍ഷങ്ങള്‍ക്ക്‌ശേഷം അമേരിക്കയിലേക്കു പഠിക്കാൻ പോകുന്ന സമയത്ത് യൂണിവേഴ്സിറ്റിയില്‍ അപേക്ഷിക്കാൻ അടൂര്‍ സാറിന്റെ കയ്യില്‍നിന്ന് ഒരു ശുപാര്‍ശ കത്ത് വാങ്ങിക്കാൻ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നതായും അന്ന് അദ്ദേഹം ഒരുപാട് സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ച്‌, അനുഗ്രഹിച്ചാണ് തന്നെ പറഞ്ഞയച്ചതെന്നും അഭിരാമി ഓര്‍ക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.