അടൂരിൽ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ തുടരുന്നു

തിരുവല്ല: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ അടൂർ കെൽട്രോൺ നോളഡ്ജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ തുടരുന്നു. കേരള സർക്കാർ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ലാപ്ടോപ്പ് ടെക്‌നോളജീസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഫൈബർ ഒപ്റ്റിക് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ തുടരുന്നു.

Advertisements

അഡ്മിഷൻ നേടുന്നതിനായി 8547632016 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ പാസ് ബിൽഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Hot Topics

Related Articles