അടൂർ: കേരളം നിക്ഷേപസുരക്ഷയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാനസർക്കാർ വിഭാവനം ചെയ്ത ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ പോലെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് വഴിതെളിക്കുന്നതാണ് എന്നും ചിറ്റയം കൂട്ടിച്ചേർത്തു.
അടൂർ താലൂക്ക്തല ഇൻവെസ്റ്റേഴ്സ് മീറ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ ഡയാന കോൺഫറൻസ് ഹാളിൽ നടന്ന യോഗം നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അനിൽകുമാർ പി എൻ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ മിനിമോൾ സി ജി, ഐ ഇ ഒ വിപിൻചന്ദ്രലാൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.
കേരളം നിക്ഷേപ സുരക്ഷയിൽ ബഹുദൂരം മുന്നിൽ ; ഡെപ്യൂട്ടി സ്പീക്കർ
ചിറ്റയം ഗോപകുമാർ
Advertisements