കോട്ടയം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സർവ്വ സൈന്യധിപൻ ജനറൽ ബി പി റാവത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തി ഫേസ് ബുക്ക് പോസ്റ്റിട്ട അഡ്വ.രശ്മിത രാമചന്ദ്രന് എതിരെ കോട്ടയം ബാറിലെ വനിതാ അഭിഭാഷകരായ അഡ്വ. ലിജി എൽസ ജോൺ, അഡ്വ.ആര്യ സുരേഷ്, അഡ്വ.രാഖി നവരാജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് പരാതി അയച്ചു. രശ്മിത സർക്കാരിന് വേണ്ടി ഹാജരാകുന്നതിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
കോട്ടയം ബാറിലെ ഭാരതീയ അഭിഭാഷക പരിഷത്ത് അംഗങ്ങളും ഐക്കര ലോ ഗ്രൂപ്പിലെ അഭിഭാഷകരായ പരാതിക്കാർ, പ്രഫഷനൽ എത്തിക്സിന് വിരുദ്ധവും അഭിഭാഷക സമൂഹത്തിന്റെ മാന്യതക്ക് കളങ്കവുമായ പെരുമാറ്റം മൂലമാണ് പരാതി നൽകിയതെന്ന് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാന മന്ത്രി, പ്രതിരോധ മന്ത്രാലയം, ഹൈക്കോടതി രജിസ്ട്രാർ. എന്നിവർക്കാണ് പ്രത്യേകം പ്രത്യേകം പരാതികൾ അയച്ചത്. ഒരു സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷക ഇത് പോലെ രാജ്യത്തിന് ഹിതകരമല്ലാത്ത വിധം പോസ്റ്റുകൾ ഇടുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കുമെന്ന് പരാതിക്കാർ ആരോപിച്ചു. യുക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.