കോട്ടയം: മുൻ ആരോഗ്യ വകുപ്പു മന്ത്രിയും തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമായിരുന്ന അഡ്വ. എം.പി. ഗോവിന്ദൻ നായരുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിച്ചു.
കോട്ടയം ഈരയിൽ കടവിലെ വീട്ടിലായിരുന്നു സംസ്ക്കാരച്ചടങ്ങുകൾ. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻ ചാണ്ടി, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, എം.പി.മാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി പുഷ്പചക്രം അർപ്പിച്ചു.