നവീൻ ബാബു അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല: അഡ്വ. ജോൺ എസ് റാൽഫ്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പെട്രോള്‍ പമ്പ് തുടങ്ങുന്ന കാര്യത്തില്‍ ഇടപെടാൻ അധികാരമില്ലെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീല്‍ ജോണ്‍ എസ് റാല്‍ഫ്. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണെന്നും ജോണ്‍ എസ് റാല്‍ഫ് പറഞ്ഞു. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതി‍‍ര്‍ത്ത് കോടതിയില്‍ വാദിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

എഡിഎം അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രോസികൃൂഷൻ യാതൊരു തരത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല. സംഭവം ഗൂഢാലോചനയാണ്. സംഭവം നടന്ന ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ പുറത്തുവിട്ടു. കളക്ടറുടെ മൊഴിപ്രകാരം ദിവ്യയെ പരിപാടിക്ക് വിളിച്ചിട്ടില്ലെന്ന് തന്നെയാണ്. അവര് വന്നു ഇറങ്ങിയ ഉടനെ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീല്‍ പറഞ്ഞു. കളക്ടറോട് അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ദിവ്യ ഒന്നും പറഞ്ഞിട്ടില്ലെന്നും ജോണ്‍ എസ് റാല്‍ഫ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസില്‍ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.

Hot Topics

Related Articles