എറണാകുളം: തന്നെ ട്രാപ്പിലാക്കാൻ ശ്രമിച്ചുവെന്ന നടി മിനു മുനീറിന്റെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശഖരൻ. മിനു മുനീറിനെ ബോള്‍ഗാട്ടി റിസോർട്ടില്‍ വച്ച് കണ്ടിരുന്നുവെന്നും എന്നാല്‍ അവർ പറയുന്നത് പോലെയൊന്നും നടന്നിട്ടില്ലെന്നും ചന്ദ്രശഖരൻ പറഞ്ഞു.
“കൊച്ചിയില്‍ ഞാനും മിനുവും അടുത്തടുത്താണ് താമസിച്ചിരുന്നത്. മറൈൻഡ്രൈവിലെ ഫ്ലാറ്റില്‍ ഞാൻ താമസിച്ചിരുന്നപ്പോള്‍ അതിന് സമീപത്തായാണ് മിനുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. തന്നെ കയറിപ്പിടിച്ചുവെന്ന് മിനു മുനീർ പറയുന്നയാള്‍ എനിക്ക് നന്നായി അറിയുന്ന വ്യക്തിയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സിനിമയില്‍ മിനു മുനീർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പിന്നീട് ഇവരെ സിനിമയില്‍ നിന്ന് മാറ്റുകയുണ്ടായി. കലാഭവൻ മണിയുടെ ഭാര്യയുടെ റോളില്‍ നിന്ന് മിനു മുനീറിനെ മാറ്റി സോന നായരെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്തു”.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിനുവിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കം കൂടിയുണ്ട്. മിനു രേഖാമൂലം പരാതി നല്കിയാല് നിയമ നടപടികള്‍ സ്വീകരിക്കും. ഒരു നിർമാതാവിന്റെ മുന്നിലും താൻ മിനുവിനെ കൊണ്ടു പോയിട്ടില്ല. “ലൊക്കേഷൻ കാണിക്കാൻ ഞാൻ കൊണ്ടുപൊയി എന്നാണ് അവർ പറയുന്നത്. പക്ഷേ, ലൊക്കേഷൻ കാണിക്കാനായി ഞാൻ ആ സിനിമയുടെ നിർമാതാവല്ല, കലാ സംവിധായകനല്ല, പ്രൊഡക്ഷൻ കണ്‍ട്രോളിലും താനില്ല. ഈ സിനിമയില്‍ അഭിനയിച്ചുവെന്ന് പറയുന്നത് ശരിയാണ്. ബോള്‍ഗാട്ടി റിസോർട്ടില്‍ വച്ചാണ് എല്ലാവരുടെയും ഓഡിഷൻ നടന്നത്. അവിടെ വച്ച് ഞാൻ അവരെ കണ്ടിരുന്നു. അല്ലാതെ വെറൊന്നും ഉണ്ടായില്ലെന്നും” ചന്ദ്രശഖരൻ പറഞ്ഞു.