ദേശീയ പുരസ്കാരം : ആടുജീവിതത്തെ തഴഞ്ഞു : പ്രതികരണവുമായി ബ്ളസി: ജൂറി ചെയർമാൻ ആദ്യം പുകഴ്ത്തി : ഇപ്പോൾ സംഭവിച്ചത് എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകൻ

കൊച്ചി : ദേശീയപുരസ്കാരത്തില്‍ ആടുജീവിതം തഴയപ്പെട്ടതില്‍ പ്രതികരിച്ച്‌ സംവിധായകൻ ബ്ലെസി.സാങ്കേതികമായ പിഴവുകള്‍ കാരണമാണ് ചിത്രത്തിന് അവാർഡ് ലഭിക്കാതിരുന്നത് എന്ന് പറഞ്ഞ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ മുമ്ബ് ചിത്രത്തെ കുറിച്ച്‌ മികച്ച അഭിപ്രായം പറഞ്ഞിരുന്നു എന്നും ബ്ലെസി കൂട്ടിച്ചേർത്തു.

Advertisements

‘ആടുജീവിതത്തിന് സാങ്കേതികമായ പല പിഴവുകളും കാരണമാണ് അവാർഡ് ലഭിക്കാതെ പോയത് എന്ന് പറഞ്ഞയാള്‍ ഞാൻ ഓസ്കാറിന്റെ ക്യാമ്ബയിനായി ബോംബെയിലെത്തിയപ്പോള്‍ ചെയർമാൻ എന്നെ ഫോണില്‍ വിളിച്ച്‌ ലോറൻസ് ഓഫ് അറേബ്യക്ക് ശേഷം ഇത്രയധികം മനോഹരമായി ഡെസേർട്ട് ഷൂട്ട് ചെയ്യപ്പെട്ട ഒരു ചിത്രം കണ്ടിട്ടില്ല എന്നുപറഞ്ഞു. അടുത്ത ദിവസം നമുക്ക് ഒരുമിച്ച്‌ ഉച്ചഭക്ഷണം കഴിക്കാമെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാള്‍ ചെയർമാനായപ്പോള്‍ മാറ്റി പറഞ്ഞതെങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി കാണും മുമ്ബ് പറഞ്ഞത് തെറ്റാണെന്ന്’. അവാർഡ് ലഭിക്കാത്തെ പോയതില്‍ വിഷമമില്ലെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

Hot Topics

Related Articles