കോട്ട കെട്ടി പ്രതിരോധം : എന്നിട്ടും തോറ്റു : എഎഫ്സി കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി 

ദോഹ: എഎഫ്സി കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയ‍യോട് പൊരുതി തോറ്റു. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സോക്കറൂസ് ജ‍യിച്ചു കയറിയത്.16-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് ഗോള്‍ നേടാൻ അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഗോളുകള്‍ കുറയ്ക്കുന്നതിന് ഇന്ത്യ നന്നേ വിയര്‍ത്തെങ്കിലും 50-ാം മിനിറ്റില്‍ ഓസ്ട്രേലിയ പന്ത് വലയിലെത്തിച്ചു. പോസ്റ്റിലേക്ക് വന്ന ഓസീസിന്‍റെ പന്ത് തടഞ്ഞുനിര്‍ത്താൻ ഇന്ത്യൻ താരം ഗുര്‍പ്രീത് സന്ധുവിനായില്ല. തടഞ്ഞിട്ട പന്ത് ഇര്‍വിന്‍റെ മുന്നിലെത്തിയതോടെ ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍ പിറന്നു. തുടര്‍ന്ന് 72-ാം മിനിറ്റില്‍ ജോര്‍ദാന്‍റെ വക രണ്ടാം ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ പൊരുതി കളിച്ച ഇന്ത്യയ്ക്ക് ഓസീസ് ആക്രമണത്തെ പിടിച്ചുകെട്ടുന്നതിനൊപ്പം പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് കാലിടറി. ആദ്യ പകുതിയുടെ മുക്കാല്‍ ഭാഗവും ഓസ്ട്രേലിയൻ താരങ്ങളാണ് പന്ത് നിയന്ത്രിച്ചത്. ഒസ്ട്രേലിയ, ഇന്ത്യ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ നാല് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. ഇതില്‍നിന്ന് രണ്ട് ടീമുകളാണ് അടുത്ത റൗണ്ടിലെത്തുക.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.