ദുബായ്: ആരും ഭയക്കണം , ഈ അഫ്ഗാനെ.! ശ്രീലങ്കയ്ക്കു പിന്നാലെ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് അഫ്ഗാൻ വരുന്നു. ഏഷ്യാക്കപ്പിൽ അഫ്ഗാന്റെ ഭീകരാക്രമണം തുടരുകയാണ്. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ശ്രീലങ്കയെയാണ് അഫ്ഗാൻ തകർത്ത് തരിപ്പണമാക്കിയത്. ആദ്യ മത്സരത്തിൽ ശ്രീലങ്ക വീണത്, നാട്ടിലെ സാമ്പത്തിക പ്രതിസന്ധി നട്ടെല്ലൊടിച്ചതിന്റെ കഷ്ടപ്പാടിലാണ് എന്നു കരുതിയിരുന്നെങ്കിൽ, രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ കശക്കിയെറിയുകയായിരുന്നു അഫ്ഗാൻ.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഓവർ പൂർത്തിയാക്കാൻ അനുവദിക്കാതെ പുറത്താക്കിയ അഫ്ഗാൻ, രണ്ടാം മത്സരത്തിൽ പിടിച്ചു കെട്ടുകയായിരുന്നു. 20 ഓവറും ബാറ്റ് ചെയ്തെങ്കിലും ഏഴു വിക്കറ്റിന് 127 ന് പിടിച്ചു കെട്ടുകയായിരുന്നു. 31 ബോളിൽ 48 റണ്ണടിച്ച മുഹമ്മദ് ഹുസൈനും, 25 റണ്ണെടുത്ത മുഹമ്മദുള്ളയും മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാനും, മുജീബ് ഉർ റഹ്മാനുമാണ് ബംഗ്ലാദേശിനെ തകർത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ അഫ്ഗാനിന് വേണ്ടി 41 പന്തിൽ 42 റണ്ണെടുത്ത ഇബ്രാഹിം സർദാനും, 17 പന്തിൽ 43 റണ്ണടച്ച നജീബുൾ സർദാനും ചേർന്നാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്.