അഫ്ഗാൻ വരുന്നു സൂപ്പർ എട്ടിലേയ്ക്ക് : പപുവ ന്യൂ ഗിനിയയെ തകർത്ത് ഏഷ്യൻ കരുത്ത് : ന്യൂസിലൻഡ് പുറത്ത് 

ലോകകപ്പില്‍ അഫ്ഗാനിസ്താൻ സൂപ്പർ 8 ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ പപുവ ന്യൂ ഗിനിയയെ നേരിട്ട അഫ്ഘാനിസ്ഥാൻ 7 വിക്കറ്റിന്റെ വിജയം നേടി.ഇത് അഫ്ഗാന്റെ തുടർച്ചയായി മൂന്നാം വിജയമാണ്. ഇതോടെ ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്താനും വെസ്റ്റിൻഡീസും സൂപ്പർ 8 ഉറപ്പിച്ചു. ന്യൂസിലൻഡ് പുറത്താവുകയും ചെയ്തു. ഇന്ന് പി എൻ ജിയെ 95 റണ്‍സില്‍ എറിഞ്ഞിട്ട അഫ്ഗാനിസ്താൻ. ചെയ്സിന് ഇറങ്ങിയ അഫ്ഗാൻ 16ആം ഓവറിലേക്ക് വിജയം പൂർത്തിയാക്കി. അഫ്ഗാനായി ഗുല്‍ബദിൻ 49 റണ്‍സുമായി ടോപ് സ്കോറർ ആയി. നബി 16 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബൗള്‍ ചെയ്ത അഫ്ഗാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ടീമും അഫ്ഗാനെതിരെ 100 റണ്ണിനു മുകളില്‍ സ്കോർ ചെയ്തില്ല. ഇന്ന് അഫ്ഗാനായി ഫസ്ലഖ് ഫാറൂകി 3 വിക്കറ്റും നവീൻ 2 വിക്കറ്റും നൂർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി. നാല് റണ്ണൗട്ടുകളില്‍ ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles