ഹരാരെ: ആധുനിക ക്രിക്കറ്റില്‍ വലിയ ശക്തികളായി തങ്ങളും മാറുന്നുവെന്ന് അഫ്ഗാനിസ്ഥാന്റെ പ്രഖ്യാപനം. ഒരു കാലത്ത് ക്രിക്കറ്റിലെ വലിയ ശക്തിയായിരുന്ന സിംബാബെയെ അവരുടെ നാട്ടില്‍ പഞ്ഞിക്കിട്ട് പരമ്ബര നേട്ടവും സ്വന്തമാക്കിയാണ് അഫ്ഗാൻ വമ്ബൻ ടീമുകള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.സിംബാബെയില്‍ നടന്ന പരമ്ബര 2 – 1 നാണ് അഫ്ഗാൻ പോക്കറ്റിലാക്കിയത്. ഇന്ന് നടന്ന മൂന്നാം ടി 20 പോരാട്ടത്തില്‍ 3 പന്തുകള്‍ ശേഷിക്കെ 3 വിക്കറ്റ് ജയം പിടിച്ചെടുത്താണ് അഫ്ഗാൻ ചരിത്രം കുറിച്ചത്.ആദ്യം ബാറ്റ് ചെയ്ത സിംബാബെ 128 റണ്‍സിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നില്‍ വച്ചത്. 3 പന്തുകള്‍ ശേഷിക്കെ 3 വിക്കറ്റ് ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്.
18 പന്തില്‍ 24 റണ്‍സ് നേടിയ വൈറ്ററൻ താരം മുഹമ്മദ് നബിയും 22 പന്തില്‍ 22 റണ്‍സ് നേടിയ നയിബും 37 പന്തില്‍ 34 റണ്‍സ് നേടിയ ഒംറാസിയും ചേർന്നാണ് അഫ്ഗാനെ വിജയതീരത്തെത്തിച്ചത്. നേരത്തെ 4 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ ബൗളർ റാഷിദ് ഖാനാണ് സിംബാബെയെ 127 റണ്‍സില്‍ തളയ്ക്കുന്നതില്‍ നിർണായകമായത്. 2 വിക്കറ്റുകള്‍ വീതം നേടിയ നവീൻ ഉള് ഹകും മുജീബ് ഉർ റഹ്മാനും ഒംറാംസിയും റാഷിദ് ഖാന് മികച്ച പിന്തുണ നല്കി.സിംബാബെയുടെ 2 വിക്കറ്റ് വീഴ്ത്തുകയും മറുപടി ബാറ്റിംഗില്‍ 34 റണ്‍സ് അടിച്ചെടുക്കുകയും ചെയ്ത ഒംറാസിയാണ് കളിയിലെ താരം. നവീൻ ഉള് ഹഖാണ് പരമ്ബരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.