മാഡ്രിഡ് : ജമൈക്കയുടെ ഒബ്ലീക് സെവില്ലാണ് ലോകത്തിലെ പുതിയ വേഗതാരം. ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലില്‍ 9.77 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് ഒബ്ലീക് ആദ്യ ലോക ചാമ്ബ്യൻഷിപ്പ് സ്വർണം കരസ്ഥമാക്കിയത്. 2016ല്‍ ഉസൈൻ ബോള്‍ട്ടിനുശേഷം ഇതാദ്യമായാണ് ഒരു ജമൈക്കൻ താരം 100 മീറ്ററില്‍ സ്വർണം നേടുന്നത്. ഗ്യാലറിയില്‍ ബോള്‍ട്ടിനെ സാക്ഷിയാക്കിയായിരുന്നു ഒബ്ലീക്കിന്റെ സ്വർണപ്രകടനം.
ഇരുപത്തിനാലുകാരനായ ഒബ്ലീക്കിന്റെ ഏറ്റവും മികച്ച സമയമാണിത്. കഴിഞ്ഞ തവണ ബുഡാപെസ്റ്റില്‍ 100 മീറ്റർ റിലേയില്‍ വെങ്കലം നേടിയ ജമൈക്ക ടീമില്‍ അംഗമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീറുറ്റ പോരാട്ടത്തില്‍ നാട്ടുകാരനായ കിഷെൻ തോംപ്സണെയാണ് ഒബ്ലിക് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. സമയം: 9.82 സെക്കൻഡ്. നിലവിലെ ലോക ചാമ്ബ്യൻ നോഹ ലൈല്‍സിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മീറ്റ് റെക്കാഡോടെ ഫിനിഷ് ചെയ്ത യു.എസിന്റെ മെലിസ്സ ജെഫേഴ്സണ്‍ വൂഡനാണ് വനിതാ വേഗതാരം. മീറ്റ് റെക്കോഡായ 10.61 സെക്കൻഡിലായിരുന്നു ഫിനിഷ്. ഷാക്കരി റിച്ചാർഡ്സണ്‍ 2000ല്‍ കുറിച്ച 10.65 സെക്കൻഡിന്റെ ചാമ്ബ്യൻഷിപ്പ് റെക്കാഡോണ് വൂഡൻ തിരുത്തിയത്. ജമൈനയുടെ ടിന ക്ലെട്ടണ്‍ 10.76 സെക്കൻഡില്‍ വെള്ളിയും സെന്റ് ലൂസിയയുടെ 10.84 സെക്കൻഡി ഓടിയെത്തി വെങ്കലവും നേടി.