ദില്ലി: രാജ്യ തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകള്‍ പൂട്ടുകയും ക്ലാസുകള്‍ ഓണ്‍ലൈനാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെയാണ് ദില്ലിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അല്‍കോണ്‍ ഇന്റർനാഷണല്‍ സ്കൂളിലെ പ്രിൻസിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചത്.
തുടർന്ന് പ്രിൻസിപ്പല്‍ വിവരം പൊലീസില്‍ അറിയിച്ചു. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും പൊലീസ് അധികൃതർ സ്കൂളിലെത്തുകയും ചെയ്തു. സ്കൂളും പരിസരവും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ക്ലാസുകള്‍ ഓണ്‍ലൈൻ ആക്കി ക്രമീകരിച്ചത്. ഇത് സംബന്ധിച്ച് സ്കൂള്‍ അധികൃതർ രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. നോയിഡയിലെ ശിവ് നാടാർ സ്കൂള്‍, സെന്റ് സ്റ്റീഫൻസ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതേസമയം തെറ്റായ സന്ദേശങ്ങളില്‍ ഭയപ്പെടേണ്ടതില്ലെന്നും സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും പൊലീസ് ജനങ്ങളോട് പറഞ്ഞു.