മൂന്നാർ : ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. വീടും വീട്ടുസാധനങ്ങളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആനയിറങ്കല്‍ ഡാമില്‍ വള്ളം മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് തകർത്തത്. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
Advertisements
ആക്രമണം നടത്തിയത് ചക്കകൊമ്പനാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആന പ്രദേശത്ത് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വേനല്‍ കടുത്തതോടെ മൂന്നാറില്‍ വിവിധ മേഖലകളില്‍ കാട്ടാന ആക്രമണം പതിവായിട്ടുണ്ട്. ചൊവ്വാഴ്ച പന്നിയാർ എസ്റ്റേറ്റില്‍ ചക്കക്കൊമ്പൻ റേഷൻകട തകർത്തിരുന്നു. ഫെൻസിങ് ഉള്‍പ്പെടെ തകർത്തുകൊണ്ടാണ് റേഷൻകട തകർത്തത്.