സ്വർണം പണയം വച്ചാണ് പണം നൽകിയത്; നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് മൊഴി നൽകി ടി.വി.പ്രശാന്ത്

നവീൻ ബാബു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത്. ഇതോടെ നവീൻ ബാബുവും പെട്രോൾ പമ്പുമായിട്ടുള്ള വിവാദങ്ങൾ വീണ്ടും സജീവമായി. എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി.

Advertisements

ഭാര്യയുടെ സ്വർണ്ണം പണയം വയ്ച്ച് കൈക്കൂലി നല്കാൻ പണം കണ്ടെത്തിയ രേഖകളും കൈമാറി. ഇതോടെ നവീന്റെ കൈക്കൂലി വാങ്ങിയ വിവാദവും മറ്റും വീണ്ടും സജീവമായി. നവീന്റെ യാത്രയയപ്പ് യോഗത്തിൽ ഇതിന്റെ പേരിൽ, കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐയ്ക്കാണ്, കൈക്കൂലി നൽകിയതായി പ്രശാന്ത് മൊഴി നൽകിയത്. സ്വർണം പണയം വച്ചാണ് പണം നൽകിയതെന്ന് പറഞ്ഞ പ്രശാന്ത്,‌ രേഖകളും ഹാജരാക്കിയതായി സൂചനയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ വെറും ഒരു ഇലക്ട്രീഷ്യനായ പ്രശാന്തിനു പമ്പ് തുടങ്ങാൻ എവിടെ നിന്നും 2 കോടി രൂപ കിട്ടയോ എന്നത് അന്വേഷിക്കുകയാണ്‌. ഈ അന്വേഷനത്തിൽ ഒരു പക്ഷേ ഇയാൾക്ക് പിന്നിൽ ഉള്ള ബിനാമികൾ പുറത്ത് വരും. പമ്പ് കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ഭർത്താവിന്റെ എന്ന് ചിലർ പറയുന്നു. അതല്ല മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സിക്രട്ടറി പി ശശിയുടേതാണ്‌ പമ്പ് എന്നും പ്രശാന്ത് ബിനാമി എന്നും പി വി അൻ വർ അടക്കം ഉള്ളവർ ആരോപിക്കുന്നു. ഇലക്ട്രീഷ്യനായ പ്രശാന്തിന് ഒരു കോടിയിലേറെ രൂപമുതൽമുടക്ക് ആവശ്യമായ പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്നാണെന്നാണ് ചോദ്യം. ആരോഗ്യവകുപ്പ് പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.
ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.നവീൻ ബാബു കൈക്കൂലി വാങ്ങി. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ. ഇതോടെ നവീൻ ബാബുവും പെട്രോൾ പമ്പും ആയിട്ടുള്ള വിവാദങ്ങൾ വീണ്ടും സജീവമായി.എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി.

തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി.
ഭാര്യയുടെ സ്വർണ്ണം പണയം വയ്ച്ച് കൈക്കൂലി നല്കാൻ പണം കണ്ടെത്തിയ രേഖകളും കൈമാറി.ഇതോടെ നവീന്റെ കൈക്കൂലി വാങ്ങിയ വിവാദവും മറ്റും വീണ്ടും സജീവമായി. നവീന്റെ യാത്രയയപ്പ് യോഗത്തിൽ ഇതിന്റെ പേരിൽ, കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐയ്ക്കാണ്, കൈക്കൂലി നൽകിയതായി പ്രശാന്ത് മൊഴി നൽകിയത്. സ്വർണം പണയം വച്ചാണ് പണം നൽകിയതെന്ന് പറഞ്ഞ പ്രശാന്ത്,‌ രേഖകളും ഹാജരാക്കിയതായി സൂചനയുണ്ട്. ഇതിനിടെ കളക്ടറേറ്റില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല.

ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടര്‍ ക്ഷണിച്ചതുപ്രകാരമാണ് ചടങ്ങിനെത്തിയതെന്നാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലുള്ളത്. ഇത് തള്ളുന്നതാണ് കളക്ടറുടെ പ്രതികരണം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോണ്‍ ചെയ്തിരുന്നു. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് തന്നെയാണ് മൊഴി നല്‍കിത്. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും കളക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് പൊലീസ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.

പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട വിവരം നേരത്തെ അറിയില്ലായിരുന്നുവെന്നും അരുണ്‍ കെ വിജയന്‍ പ്രതികരിച്ചു. അവധി അപേക്ഷ നല്‍കിയിട്ടില്ല. ദിവ്യ ക്ഷണിച്ചു എന്ന് പറയുന്നതില്‍ അഭിപ്രായം പറയാനാകില്ല. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന് ശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ല. നല്ല ബന്ധമായിരുന്നു എഡിഎമ്മുമായുണ്ടായിരുന്നതെന്നും കളക്ടര്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.