സസ്പെൻഷൻ നടപ്പായില്ല; കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്ത പരിപാടിയിൽ ഒളിച്ചുകളി തുടർന്ന് ജിസിഡിഎ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്ത പരിപാടിയില്‍ ഒളിച്ച്‌കളി തുടർന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ. ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം പറ്റിയതിന് പിന്നാലെ ജനുവരി 4 ന് പ്രഖ്യാപിച്ച സസ്പെൻഷൻ ഉത്തരവ് ഇതുവരെ നടപ്പായില്ല. സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതില്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെ സസ്പെന്റ് ചെയ്തായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് നടപ്പായില്ല.

Advertisements

കൃത്യനിർവഹണ വീഴ്ചയില്‍ എൻജിനിയറെ സസ്പെൻഡ് ചെയ്യാൻ ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വരെ സിപിഎം പശ്ചാത്തലമുള്ള ഈ ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത് വന്നു. അതേസമയം നൃത്ത പരിപാടിയ്ക്ക് അനുമതി നല്‍കരുതെന്ന് പറഞ്ഞവർക്കെതിരെ നടപടി എടുത്തെന്ന വിവരം പുറത്ത് വന്നതും പുതിയ വിവാദത്തിന് വഴിവെച്ചു. ജിസിഡിഎ എസ്റ്റേറ്റ് ഓഫീസർ, സൂപ്രണ്ടന്റ്, സീനിയർ ക്ലാർക്ക് എന്നിവർക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അലോട്ട്മെന്റ് ഫയല്‍ രേഖകളുടെ കളർ കോപ്പി മാധ്യമങ്ങളില്‍ വന്നുവെന്ന കാരണം പറഞ്ഞാണ് ഇപ്പോള്‍ ഇവർക്കെതിരായ നടപടി സ്വീകരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.