ഒറ്റയ്ക്ക് തീരുമാനിക്കുന്നു, പിടി ഉഷ ഏകാധിപതി; ഒളിമ്പിക് അസോസിയേഷനിലെ കൂടുതൽ പേർ ഉഷക്കെതിരെ രംഗത്ത്

ദില്ലി: പിടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ (ഐ ഒ എ) കൂടുതല്‍ അംഗങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും അംഗങ്ങളെ കേള്‍ക്കാതെ ഐ ഒ എ പ്രസിഡന്റ് ഏകാധിപതിയായി പ്രവര്‍ത്തിച്ചുവെന്ന് റോവിങ് ഫെഡറേഷന്‍ അധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നടപടി മറികടക്കാന്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉഷ പ്രതികരിച്ചു.

Advertisements

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ തര്‍ക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി നിര്‍ത്തിവച്ചിരുന്നു. ഇത് മറികടക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കൂടുതല്‍ സമിതി അംഗങ്ങള്‍ പി ടി ഉഷയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. സ്ഥാനമേറ്റെടുത്തതിന് ശേഷം ഏകാധിപതിയായി പ്രവര്‍ത്തിക്കുന്ന ഉഷ ജനുവരി മുതല്‍ അംഗങ്ങളുടെ യോഗം വിളിച്ചിട്ടില്ല. ഒറ്റയ്ക്ക് എല്ലാ തീരുമാനങ്ങളുമെടുക്കുന്നു എന്നാണ് റോവിംഗ് ഫെഡറേഷന്‍ അദ്ധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് ആരോപിക്കുന്നത്.

Hot Topics

Related Articles