കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട്‌ വക മാറ്റി കാർ വാങ്ങി; എൻ പ്രാശാന്തിനെതിരെ കൂടുതൽ ആരോപണം

തിരുവനന്തപുരം: കോഴിക്കോട് കളക്ടറായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്ത്‌ ഫണ്ട്‌ വകമാറ്റി കാർ വാങ്ങിയെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. മുൻ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ എൻ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.

Advertisements

കോഴിക്കോട് കളക്ടറായിരിക്കെ എൻ പ്രശാന്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്നിക്കല്‍ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, ഇയാൾ അഡീഷണല്‍ സെക്രട്ടറിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഗോപകുമാര്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.