ഇതൊരിക്കലും അംഗീകരിക്കാൻ ആകില്ല; രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ സോണിയ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് രാഷ്ട്രപതി ഭവൻ

ദില്ലി: പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തില്‍. പ്രസിഡൻറ് വായിച്ച്‌ ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച്‌ രാഷ്ട്രപതി ഭവൻ രംഗത്തെത്തി. സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേല്‍പ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ സോണിയാഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തി.

Advertisements

സോണിയാഗാന്ധിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. സോണിയാഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. രാഷ്ട്രപതി ആദിവാസി വനിതയാണ്. അവർ ദുർബല അല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. സോണിയ ഗാന്ധിയുടെ പ്രസ്താവന വരേണ്യ മനോഭാവത്തില്‍ നിന്നാണെന്ന് ജെപി നദ്ദയും വിമർശിച്ചു. സോണിയ ഗാന്ധി രാഷ്ട്രപതിയോടും, ആദിവാസി സമൂഹത്തോടും മാപ്പ് പറയണമെന്നും നദ്ദ പറ‍ഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ, സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. നീണ്ട പ്രസംഗം വായിച്ച്‌ ക്ഷീണിതയായെന്ന് മറ്റൊരർത്ഥത്തില്‍ പറഞ്ഞതല്ല. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. രാഷ്ട്രപതിയോട് ബഹുമാനമേയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രസിഡൻറ് വായിച്ച്‌ ക്ഷീണിച്ചു എന്നായിരുന്നു സോണിയാഗാന്ധിയുടെ വിവാദ പരാമർശം. രാഷ്ട്രപതിക്ക് സംസാരിക്കാൻ പോലും വയ്യാതായി. കഷ്ടം- ഇതായിരുന്നു സോണിയയുടെ പരാമർശം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.