പീരുമേട് :മരിയഗിരി സ്കൂളിലെ നേഴ്സറി കുട്ടികളുടെ പ്രവേശനോത്സവം അധികൃതർ ആഘോഷമാക്കി. അറിവിന്റെ വാതായനങ്ങളിലേക്ക് ചുവടു വച്ച കുരുന്നുകളെ
സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ സ്കൂളിലെ മുതിർന്ന കുട്ടികൾ നിറഞ്ഞ കരഘോഷത്തേടെ വരവേറ്റു . യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജിനു ആവണിക്കുന്നേൽ അധ്യക്ഷതവഹിച്ചു.
വാർഡ് മെമ്പർ തോമസ് അടയ്ക്കപറമ്പിൽ ഉത്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് കൈതാരം, പി.ടി.എ പ്രസിഡൻറ് നഷീദ് സുലൈമാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളോടൊപ്പം എത്തിയ മാതാപിതാക്കൾ
കുട്ടികളുടെ വിവിധ കലാപരിപാടികൾ ആസ്വദിച്ചു. ഏവർക്കും
പ്രവേശനോത്സവം വേറിട്ട അനുഭവമായി.
Advertisements