കോട്ടയം: കോട്ടയം ജില്ലയിൽ കാർഷിക മേഖലയിൽ പന്നി ശല്യം അനുദിനം വർദ്ധിച്ചുവരുമ്പോഴും കാർഷിക ആവശ്യത്തിന് ഉപയോഗിക്കാനുള്ള തോക്ക് ലൈസൻസ് ജില്ല ഭരണകൂടം അനുവദിക്കുന്നില്ല എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. 2023 നവംബറിനുശേഷ൦ ഒരു ലൈസൻസ് പോലു൦ അനുവദിച്ചിട്ടില്ല. പന്നിയെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾ മുന്നിട്ട് ഇറങ്ങിയപ്പോഴും തടസമായത് ലൈസൻസ് ഉള്ള തോക്കുടമകൾ ഇല്ലാത്തതാണ്. ഇപ്പോൾ ലൈസൻസ് ഉള്ളവരിൽ ഭൂരിഭാഗവും 75 വയസിന് മുകളിൽ പ്രായമുള്ളവരാണ്.
ഇവരുടെ ലൈസൻസുകൾ വെറൊരാളുടെ പേരിലേക്ക് മാറ്റാനു൦ സാധിക്കുന്നില്ല. അതാതു പ്രദേശങ്ങളിൽ ഉള്ളവർ ഇറങ്ങിയാലെ പന്നിപോലുള്ള മൃഗങ്ങളെ കണ്ടെത്തി വെടിവെയ്ക്കാനാകു. കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പന്നിയെ വെടിവയ്ക്കാൻ ഇടുക്കിയിൽ നിന്നാണ് ആളുകളെ കൊണ്ടുവന്നത്. ഇവർ പല പ്രാവശ്യ൦ വന്നെങ്കിലു൦ ഒരു പ്രയോജനവു൦ ഉണ്ടായില്ല. വിദഗ്ദ്ധരായവരുടെ കീഴിൽ പരിശീലനം നേടിയ ഇൽ മാത്രമാണ് ഇപ്പോൾ ലൈസൻസ് ലഭിക്കുക.