അഹമ്മദാബാദ് : ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. സെഞ്ച്വറി നേടിയ ഖവാജയുടെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ 255 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ ഉസ്മാൻ ഖവാജയാണ് സന്ദർശകർക്ക് നെടുംതൂണായത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ഖവാജയും ട്രാവിസ് ഹെഡും ഒന്നാം വിക്കറ്റിൽ 61 കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഹെഡ് 32 റൺസെടുത്തു. ഒന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ കാമറൂൺ ഗ്രീനാണ്, 49* ഖവാജയ്ക്ക് കൂട്ടായുള്ളത്. സ്റ്റീവ് സ്മിത്ത് (38), ലബു ഷെയ്ൻ (3), പീറ്റർ ഹാൻഡ്സ്കോംബ് (17) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.