എഐവൈഎഫ് ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ

പത്തനംതിട്ട : അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എഐവൈഎഫ്) ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28ന് ഉച്ചക്ക് രണ്ടിന് എം സുകുമാരപിള ഹാളിൽ (സിപിഐ ജില്ലാ കൗൺസിൽ ഓഫീസ്) നടക്കുന്ന മതതീവ്രവാദവും ഭരണകൂടവും സെമിനാ റോടെ സമ്മേളനത്തിന് തുടക്കമാകും.

Advertisements

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. കവി ഗിരീഷ് പുലിയൂർ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം വി വിദ്യാധരൻ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ , എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബിബിൻ രാജു എന്നിവർ പങ്കെടുക്കും. വൈകീട്ട് നാലിന് എഐവൈഎഫ് പൂർവ്വകാല നേതാക്കളെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ആദരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

29 ന് രാവിലെ 11ന് അടൂർ താലൂക്ക് ആശുപത്രിയിൽ സ്ഥിര ഭക്ഷണ വിതരണ പദ്ധതിയായ ഭക്ഷണ തണൽ ജീവകാരുണ്യ ക്യാമ്പയിൻ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ ദീപകമാർ അധ്യക്ഷത വഹിക്കും. എഐവൈഎഫ് സംസ്ഥാന എക്സി. അംഗം അഡ്വ ആർ ജയൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ അസി. സെക്രട്ടറി ഡി സജി തുടങ്ങിയവർ പങ്കെടുക്കും.

30 ന് രാവിലെ ഒമ്പതിന് സോണി ബി തെങ്ങമം നഗറിൽ (സിപിഐ ഡിസി ഓഫീസ്) പതാക ഉയർ ലോടെ പ്രതിനിധി സമ്മേ ളനം തുടങ്ങും. തുടർന്ന് വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ്.

  1. 30ന് റവന്യൂ മന്ത്രി കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സം സ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടറിപ്പോർട്ട് അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി ബൈജവും ഭാവിപ്രവർത്തന റിപ്പോർട്ട് പ്രസിഡന്റ് എ ദീപകുമാറും അവതരിപ്പിക്കും.
    തുടർന്ന് വിവിധ റിപ്പോർട്ടുകളിന്മേൽ ചർച്ച.

പ്രമേയ അവതരണം, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. സി പിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ, അടൂർ സേതു, വി കെ പുരുഷോത്തമൻ പിള്ള എന്നിവർ രക്ഷാധികാരികളും അഡ്വ സുഹാസ് എം ഹനീഫ് ജനറൽ കൺവീനറും അബ്ദുൾ ഷുക്കൂർ ചെയർമാനും ആയിട്ടുള്ള സ്വാഗത സംഘമാണ് സമ്മേ ളന വിജയത്തിനായി പ്രവർത്തിക്കുന്നത്.

പത്ര സമ്മേളനത്തിൽ എഐവൈഎഫ് സംസ്ഥാന എക്സി. അംഗം അഡ്വ. ആർ ജയൻ, ജില്ലാ സെക്രട്ടറി ജി ബൈജു, പ്രസിഡന്റ് എ ദീപകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, ജനറൽ കൺവീനർ സുഹാസ് എം ഹനീഫ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.