ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന് പുതിയ ചിത്രം ‘കുമാരി’യുടെ ട്രെയിലർ പുറത്ത്. സസ്പെൻസ് നിറച്ച ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കെട്ടുകഥകളുടെ വിശ്വാസങ്ങളുടെ കഥയാണെന്നും സൂചനകളുണ്ട്. ഐശ്വര്യ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി തുടങ്ങിയവരുടെ ഗംഭീര പ്രകടനം തന്നെ ചിത്രം നൽകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നു.
കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് കുമാരി പറയുന്നത്. സംവിധായകൻ നിർമ്മലും സച്ചിൻ രാംദാസും ചേർന്നാണ് ‘കുമാരി’ കഥ എഴുതിയത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്. ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം. ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യയുടേതായി ഒടുവിൽ റിലീസ് ചെയ് ചിത്രം. ചിത്രം സെപ്റ്റംബർ 30നായിരുന്നു തിയറ്ററുകളിൽ എത്തിയത്. പൂങ്കുഴലി എന്നാണ് ചിത്രത്തിൽ ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തിൻറെ പേര്. ‘സമുദ്ര കുമാരി’ എന്നും പേരുള്ള ‘പൂങ്കുഴലി’ ‘പൊന്നിയിൻ സെൽവനി’ലെ നിർണായകമായ കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന മറ്റൊരു ചിത്രം ഡയറക്ട് ഒടിടി റിലീസിനും തയ്യാറെടുത്തിരിക്കുകയാണ്. ‘അമ്മു’ എന്ന തെലുങ്ക് ചിത്രം ഒക്ടോബർ 19ന് ആമസോൺ പ്രൈം വീഡിയോയിലാണ് ഐശ്വര്യ ലക്ഷ്മി നായികയായി പ്രീമിയർ ചെയ്യുക.