തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘മാണിക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിലും ഹിന്ദിയിലും ആയിട്ടാണ് ചിത്രം. സമ്രത് ചക്രബർത്തി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്ത ഷൺമുഖനാഥൻ, വിവേക് പ്രസന്ന, സായ് ജനനി, സ്വാർ കാംബ്ലെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരിക്കും മാണിക്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എൻഡെമോൾ ഷൈൻ ഇന്ത്യയാണ് ചിത്രം നിർമിക്കുന്നത്.
ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്ന ചിത്രത്തിലാണ് ഐശ്വര്യ രാജേഷ് നായികയാകുന്നത്.. ജോജു ജോർജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോൾ, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. ഡിക്സൺ പൊടുത്താസും സുരാജ് പി എസും ചേർന്നാണ് നിർമാണം. ‘പുലിമട’ എന്ന ചിത്രത്തിന്റെ നിർമാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജീവ് പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. ‘പുലിമട’ എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ്. വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സ്റ്റെഫി. ഐശ്വര്യ രാജേഷിന്റേതായി തമിഴിൽ റിലീസ് ചെയ്യാനുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ആണ്. വിക്രം ആണ് ചിത്രത്തിൽ നായകൻ. ഗൗതം വാസുദേവ് മേനോൻ ചിത്രം സംവിധാനം ചെയ്യുന്നു ഗൗതം വാസുദേവ് മേനോന്റെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.