തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേരുള്ള താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ് നടൻ അർജുൻ ദാസിന്റെ കൈപിടിച്ചുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തുന്നത്. നിങ്ങൾ തമ്മിൾ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ടതാണോയെന്നും നിരവധി പേർ ചോദിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ‘ പുത്തം പുതു കാലൈ വിടിയാത’ എന്ന തമിഴ് ആന്തോളജി സീരിസിൽ അവർ രണ്ട് പേരും അഭിനയിച്ചിട്ടുണ്ട്. അഞ്ച് കഥകൾ ഉണ്ടായിരുന്ന സീരിസിൽ ‘ലോണേഴ്സ്’ എന്ന കഥയിലാണ് അർജുൻ എത്തിയത്. ‘നിഴൽ തരും ഇദം’ എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്.
കഴിഞ്ഞ വർഷം പൊന്നിയിൻ സെൽവൻ, കുമാരി, അമ്മു, ഗാട്ട കുസ്തി തുടങ്ങിയവയാണ് ഐശ്വര്യയുടേതായി റിലീസിനെത്തിയത്. കിങ് ഓഫ് കൊത്ത, ക്രിസ്റ്റഫർ, പൊന്നിയിൻ സെൽവൻ2 എന്നീ സിനിമകളാണ് ഐശ്വരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.
തമിഴിലെ പ്രമുഖ നടൻ ആണ് അർജുൻ ദാസ്. കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അർജുൻ ദാസി ശബ്ദത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വിജയ് നായകനായി അഭിനയിച്ച ‘മാസ്റ്റർ’ എന്ന സിനിമയിലും അർജുൻ ദാസ് അഭിനയിച്ചിട്ടുണ്ട്.