വളര്‍ത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര്; നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്യല്‍ മീഡിയ

തമിഴ് സിനിമയിലെ താരമായ ഐശ്വര്യ മേനോനെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളര്‍ത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്റെ മകള്‍ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്നാണ് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഇതിന് പിന്നാലെയാണ് താരത്തെ ട്രോളി സോഷ്യല്‍ മീഡിയ എത്തിയത്.

Advertisements

വളര്‍ത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധവും നിരവധി പേര്‍ പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നുണ്ട്. ഉന്നത കുലജാതനായ പട്ടി, മേനോന്‍ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ തുടങ്ങി നിരവധിയ കമന്റുകളാണ് പോസ്റ്റ്‌ന് താഴെ പ്രത്യക്ഷപ്പെടുന്നത്.

Hot Topics

Related Articles