കോട്ടയം : കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി ജോസ് പുത്തേട്ടിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി, കെ.ടി .യു .സി (എം) സംസ്ഥാന കമ്മിറ്റികൾ അനുശോചിച്ചു. ജോസ് കെ മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ ജയരാജൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സ്റ്റീഫൻ ജോർജ്, പ്രൊഫസർ ലോപ്പോസ് മാത്യു, കെ .ടി .യു.സി (എം) സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാല , സണ്ണിക്കുട്ടി അഷ്കംപ്രായിൽ , ജോസുകുട്ടി പൂവേലിൽ,
ഗൗതംNനായർ, സാനിച്ചൻ മൂഴയിൽ , ടോമി മൂലയിൽ, സൈമൺ പരപ്പനാട്ട്, പൗലോസ് കടംമ്പംകുഴി, എന്നിവർ അനുശോചിച്ചു. കെ .ടി .യു .സി (എം) യൂണിയൻറെ ഏഴു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി പ്രസിഡൻറ് ജോസ് പുത്തൻകാല അറിയിച്ചു.