ഹരിതഭാവിയിലേക്കുള്ള യാത്ര; എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ശുചീകരിച്ചു

പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ശുചീകരണം നടത്തുകയും, പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ:വി ബി ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ജോൺ വി ജോസഫ്, ഏറ്റുമാനൂർ പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി ചെറിയാൻ, പി കെ സുരേഷ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി ആർ ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

കെ കെ രാജേഷ്,അജിത്ത് വാഴൂര്, നന്ദു ജോസഫ്,
എൻ എസ് സന്തോഷ് കുമാർ, ജിജോ ജോസഫ്,ഫസൽ മാടത്താനി,ഷാജോ എസ്, ആർ രതീഷ്, മാത്യൂസ് ദേവസ്യ, മുഹമ്മദ് നജീബ്,അമൽരാജ്, സന്തോഷ് കൃഷ്ണൻ, അജിൻ കുര്യൻ, ലിജോ ജോസഫ്, സച്ചിൻ സദാശിവൻ,റെജീന ബദറുനിസ, ജോസ്‌നി ബാബു തുടങ്ങിയ സഖാക്കൾ നേതൃത്വം കൊടുത്തു.

Hot Topics

Related Articles