രാജാക്കാട് : പൂപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം . സംഭവമറിഞ്ഞ് ശാന്തൻപാറ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി .ക്ഷേത്രത്തിന്റെ ഭണ്ഡാരവും,ഓഫീസ് റൂമും മോഷ്ടാക്കൾ കുത്തിത്തുറന്നു. ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്ന് ഇന്നലെ കാണിക്കയായി തുക എടുത്തതിനാൽ ഭണ്ഡാരത്തിൽ നിന്നും പണം കിട്ടാത്തതിനാൽ ആണ് ഒരു ഓഫീസ് റൂം കുത്തിതുറന്നെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഓഫീസ് റൂമിൽ നിന്നും 10000 രൂപ കളവു പോയിട്ടുണ്ടെന്ന് ശാന്തൻപാറ പൊലീസ് അറിയിച്ചു.പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements