ലോകബാങ്കിൻ്റെ പ്രസിഡന്റായി ഇന്ത്യൻ വംശജൻ ‘അജയ് ബംഗ’: ബാങ്കിന്റെ ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ബംഗ

വാഷിങ്ടൺ: ലോകബാങ്കിൻ്റെ പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ. ബാങ്കിന്റെ ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ബംഗ. ലോക ബാങ്ക് തന്നെയാണ് വിവരം പങ്കുവെച്ചത്. അടുത്ത അഞ്ചു വർഷത്തേക്കാണ് അജയ് ബംഗ ലോകബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisements

വൈദഗ്ധ്യവും അനുഭവപരിചയവും പുതുമയും കൊണ്ടുവരുന്ന ഒരു പരിവർത്തന നേതാവായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ബൈഡൻ തന്നെയാണ് അജയ് ബംഗയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. എതിരില്ലാതെയാണ് ബംഗ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക മേഖലയിൽ ദീർഘകാല പ്രവർത്തി പരിചയമുള്ള വൃക്തിയാണ് ബംഗ. മാസ്റ്റർകാർഡിന്റെ സിഇഒ ആയിരുന്നു. ജനറൽ അറ്റ്‌ലാന്റിക്കിൽ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്വകാര്യ നിക്ഷേപം അടക്കമുള്ളവ അദ്ദേഹം കൊണ്ടു വരുമെന്നാണ് ലോകബാങ്ക് കരുതുന്നത്. വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കടുത്ത വികസന വെല്ലുവിളികൾ നേരിടാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബാംഗയുടെ നിയമനത്തിലൂടെ ലോക ബാങ്ക് പങ്കുവെച്ചത്.

മഹാരാഷ്ട്രയിലെ പുനെയിൽ സിഖ് സമുദായത്തിലാണ് അജയ് ബാംഗ ജനിച്ചത്. ലഫ്റ്റനന്‍റ് ജനറലായ പിതാവ് ഹർഭജൻ സിങ് ബാംഗ 2007ൽ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. പിതാവിന്‍റെ സൈനിക ജോലിയുടെ സ്വഭാവം കാരണം ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒരു കുടുംബത്തിലാണ് അദ്ദേഹം വളർന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.