തിരുവനന്തപുരം: എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന അജിത്ത് ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ‘എകെ 61’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. ‘നേര്‍കൊണ്ട പാര്‍വൈ’ സംവിധായകന് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.
‘എകെ 61’ല്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ മരക്കാറിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ അജിത്ത് എത്തിയതോടെ ശക്തമായിരുന്നു. ‘എകെ 61’ ല്‍ 22 വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം നടി തബു അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വലിമൈ എന്ന ചിത്രമാണ് അജിത്തിന്റേതായി റിലീസ് കാത്തുനില്‍ക്കുന്നത്. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. ചിത്രം ഫെബ്രുവരിയില്‍ എത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമാവും വലിമൈ.