തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അജിത്തിന്റെ ‘തുനിവും’ വിജയ്‍യുടെ ‘വരിശും’. രണ്ടും പൊങ്കൽ റിലീസായിട്ടാണ് റിലീസ് ചെയ്യുക. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകർ ആവേശത്തിലാണ്. ഇപ്പോഴിതാ ഇരു താരങ്ങളുടെയും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവരുന്നു.
ഉദയ്‍നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ‘തുനിവ്’ വിതരണം ചെയ്യുമ്പോൾ സെവൻ സ്‍ക്രീൻ സ്റ്റുഡിയോയാണ് ‘വരിശ്’ അവതരിപ്പിക്കുന്നത്. എന്തായാലും രണ്ട് ചിത്രങ്ങൾക്കും തമിഴ്‍നാട്ടിൽ ഒരേ സ്‍ക്രീൻ കൗണ്ടായിരിക്കും എന്ന് ഉദയ്‍നിധി സ്റ്റാലിൽ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. എന്തായാലും ഇരു താരങ്ങളുടെയും ചിത്രങ്ങൾ തിയറ്ററിലേക്ക് തുല്യ എണ്ണം സ്‍ക്രീനുകളിൽ എത്തുമ്പോൾ അത് ആഘോഷമയി മാറുമെന്ന് തീർച്ച. വിജയ് നായകനാകുന്ന ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുമ്പോൾ ‘തുനിവ്’ എച്ച് വിനോദാണ് ഒരുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ വിജയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.
അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് എച്ച് വിനോദ് ആണ്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.