അജിത്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ‘തുനിവി’ന്റെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ‘തുനിവി’ന്റെ റിലീസ് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. ‘തുനിവി’ന്റെ റിലീസ് പൊങ്കലിനായിരിക്കും എന്ന് തീരുമാനമായി എന്നാണ് സിനിമാ ട്രാക്കേഴ്സായ ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്.
#Thunivu confirmed for Pongal 2023 release.
— LetsCinema (@letscinema) October 25, 2022
Official announcement is expected in coming weeks. pic.twitter.com/VJVe2EVo9V
എച്ച് വിനോദാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിർവഹിക്കുക. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘തുനിവി’നു ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാർഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോർട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചർച്ചകളിലാണെന്ന വാർത്തയും ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘8 തോട്ടക്കൾ’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥർവ നായകനായ ചിത്രത്തിൽ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാൽ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാർത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.