കൊച്ചി: പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ കതിർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ‘വികൃതി’ക്കുശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’ എന്ന ചിത്രത്തിലൂടെയാണ് കതിർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധയകൻ എംസി ജോസഫ് തന്നെയാണ്. ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന ഒരു ചിത്രമായിരിക്കും ‘മീശ’. കതിരും ഷൈൻ ടോം ചാക്കോയും ഹക്കീം ഷായുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് എംസി ജോസഫ് പറയുന്നത് ഇങ്ങനെ- ‘കഥയും കഥാപാത്രവും കതിരിന് ഇഷ്ടമായി. മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ എക്‌സൈറ്റ്‌മെന്റും ഉണ്ട്. വികൃതിയിൽ സുരാജിന്റെയും സൗബിന്റെയും മത്സര പ്രകടനമാണ് കാണാനായതെങ്കിൽ മീശയിൽ ഇവർ മൂന്നു പേരുമാണ് മാറ്റുരയ്ക്കാൻ പോകുന്നത്.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഫോർട്ട് കൊച്ചി, ചെറായി, മുനമ്ബം ഭാഗങ്ങളിൽ പുരോഗമിക്കുന്നു. വാഗമണ്ണാണ് മറ്റൊരു ലൊക്കേഷൻ. ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു. സംഗീതം- സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ -സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, കോസ്റ്റ്യൂംസ് -സമീറ സനീഷ്, പി.ആർ.ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, എ. എസ് ദിനേശ്, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ.