തിരുവനന്തപുരം :എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് സാധിക്കുമെന്നാണ് കരുതുന്നതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഒരാൾ മാത്രമാണ് അക്രമത്തിൽ പങ്കെടുത്തതെന്നാണ് വ്യക്തമാവുന്നത്. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളാണോയെന്ന് അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
Advertisements